കുട്ടനാട് : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചെറുകര കുടുംബം സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിൽ ചെറുകര എസ്.എൻ.ഡി.പി യു.പി സ്ക്കൂളിൽ 26ന് രാവിലെ 10ന് എൽ.പി, യു.പി, എച്ച്.എസ്, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ക്വിസ് മത്സരം നടക്കും. ചെറുകര രണ്ടാം നമ്പർ ശാഖയോഗം പ്രസിഡന്റ് ശിവദാസ് ആതിര ഉദ്ഘാടനം ചെയ്യും. ചെറുകര സണ്ണി ലൂക്കോസ് വിശിഷ്ടാതിഥിയാകും. വാർഡ് അംഗം പ്രിയങ്ക കൃഷ്ണരാജ് സാഹിത്യ പ്രതിഭകളെയും പുരസ്ക്കാര ജേതാക്കളെയും ആദരിക്കും. നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.തങ്കച്ചൻ സമ്മാനദാനം നിർവഹിക്കും. രജിസ്ട്രേഷൻ ഫീസ് 50രൂപ.