അമ്പലപ്പുഴ: ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠദിനത്തിൽ കേരളത്തിലെ മത്സ്യ ഗ്രാമങ്ങളെയെല്ലാം അയോദ്ധ്യയായി മാറ്റുമെന്ന് വ്യാസമഹാസഭ അറിയിച്ചു. ക്ഷേത്രങ്ങളിൽ രാമായണ പാരായണം, ഭജന, അന്നദാനം, മധുര പലഹാര വിതരണം,​ അഭിഷേകം ,ദീപക്കാഴ്ച തുടങ്ങിയവ നടക്കും. വീടുകളിൽ ദീപം തെളിച്ചും നാമ ഘോഷങ്ങൾ നടത്തിയും ആഘോഷിക്കും.സംസ്ഥാന കാര്യാലയത്തിൽ രാമായണ പാരായണം, ഭജന, മധുരവിതരണം എന്നിവയും നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി സജീവൻ ശാന്തി എന്നിവർ അറിയിച്ചു.