മാവേലിക്കര: പടിഞ്ഞാറെനട ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ക്ഷേത്ര തന്ത്രി വടക്കത്തില്ലത്ത് ഗിരീഷ് നമ്പൂതിരിയുടെയും മേൽശാന്തി പ്രസന്നൻ നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്തിൽ വാർഷിക പൂജ നടന്നു. ക്ഷേത്രം പ്രസിഡന്റ് വേണു പഞ്ചവടി, സുരേഷ് കുമാർ, ബിജു കോയിക്കൽ, രഘു സൂര്യ, പ്രകാശ് കല്ലേലിൽ, അശോക് കുമാർ, ബിനു.സി.ഉണ്ണിത്താൻ, ഭാനു, രാമചന്ദ്രൻ തമ്പി, ബാലകൃഷ്ണൻ, രാജശേഖരൻ, വിക്രമൻപിള്ള, രമേശ് കുമാർ, കൃഷ്ണൻകുട്ടി, സതി, സരസ്വതി, ഉമേഷ് എന്നിവർ നേതൃത്വം നൽകി.