കായംകുളം:തെക്കേമങ്കുഴി ഷൺമാതുരപുരം ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 26 ന് ക്ഷേത്ര തന്ത്രി ക്ടാക്കോട്ട് ഇല്ലത്ത് പ്രമോദ് പോറ്റിയുടെയും മേൽശാന്തി അമ്പലപ്പുഴ കിഴക്കേപ്പാട്ട് മഠം വിനോദ് നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.26 ന് രാവിലെ 8ന് കാവടി ഘോഷയാത്ര, ഉച്ചയ്ക്ക് 12.30 ന് കാവടി അഭിഷേകം,1.10 ന് കാവടി സദ്യ,വൈകിട്ട് 6.30 ന് ദീപാരാധന എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു.