
മുഹമ്മ: കെട്ടിട നിർമ്മാണത്തിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ കുന്നുംപുറം ജംഗ്ഷന് സമീപം ശിവകൃപയിൽ സുനിൽ കുമാർ (50) ആണ് മരിച്ചത്. ജനുവരി 10ന് മണ്ണഞ്ചേരി കുന്നപ്പള്ളി ജംഗ്ഷന് സമീപത്തായിരുന്നുഅപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷെയിഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി തറച്ചിരുന്ന പലകതട്ട് പൊളിച്ചു മാറ്റുന്നതിനിടയിൽ സുനിൽ കുമാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൻ ചികിത്സയിലായിരിന്നു. ശനിയാഴ്ച രാത്രി 10.30 യോടുകൂടിയായിരുന്നു മരണം. ബിവറേജസ് കോർപ്പറേഷൻ ആലപ്പുഴ ഡിപ്പോയിലെ ജീവനക്കാരി ശ്രീരഞ്ചിനി (സന്ധ്യ) യാണ് ഭാര്യ. വിദ്യാർത്ഥികളായ മിന്നു,ശ്രേയ എന്നിവർ മക്കളാണ്. സഞ്ചയനം 24ന് പകൽ 3 ന്.