
ഹരിപ്പാട്: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ പകൽവീട്ടിലേക്ക് കെയർ ടേക്കർ തസ്തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ജെറിയട്രിക് കെയറിൽ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള 18 നും 45 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള അപേക്ഷകരുടെ അഭാവത്തിൽ നഴ്സിംഗിൽ ഡിപ്ലോമയുള്ളവരെ പരിഗണിക്കുന്നം . പ്രവൃത്തി പരിചയം അഭികാമ്യ യോഗ്യതയായിരിക്കും. അപേക്ഷകൾ 29ന് വൈകിട്ട് 5ന് മുമ്പ് മുമ്പ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കും.