hjj

ഹരിപ്പാട്: യൂത്ത് കോൺഗ്രസ് നേതാക്കളെ അതിക്രൂരമായി പൊലീസ് തല്ലി ചതച്ചതിൽ പ്രതിഷേധിച്ച് , മഹിളാ കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് മാർച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി സാറാമ്മ അദ്ധ്യക്ഷത വഹിച്ചു. ശ്രീലേഖ മനു, കെ.എസ്.ബീന, തൃകല, വൃന്ദാസ് കുമാർ മഞ്ജു ശ്രീജാ കുമാരി ,സ്മിത പ്രെദീപ് സരസ്വതി,റംല,പ്രശോഭിണി, നിർമ്മലകുമാരി,ഇ.പത്മനാഭ കുറുപ്പ്, ഹരികുമാർ എന്നിവർ പങ്കെടുത്തു.