
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസസ് പെൺഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ വടക്ക് യൂണിറ്റ് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി വി .എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എച്ച് .സുബൈർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് കെ .ഗോപി സ്കോളർഷിപ്പ് വിതരണം ചെയ്തു. സെക്രട്ടറി സി. കെ. ശ്രീകുമാർ, ടി .എം. രമണി, എൻ .ചെല്ലപ്പൻ, പി .ശശി, എ. അബ്ദുക്കുട്ടി, ആനിമ്മ ടി തോമസ്, പി. എസ്. പ്രേംചന്ദ്, പി .സുരേഷ് ബാബു, കെ. ലതാദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. സുരേഷ് ബാബു (പ്രസിഡന്റ്), കെ. ലതാദേവി (സെക്രട്ടറി), പി .എസ് .പ്രേംചന്ദ് (ട്രഷറർ).