
ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അയോദ്ധ്യ പ്രാണ പ്രതിഷ്ഠാദിനത്തിൽ നടത്തിയ ദേശ കളഭത്തിനായി പൂജിച്ച കളഭം ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ എഴുന്നള്ളിക്കുന്നു. യദു കൃഷ്ണൻ ഭട്ടതിരി, ഗിരീഷ് നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു. ഇന്നലെ രാവിലെ മുതൽ നാരായണീയം,ഹരേ രാമ ജപം,കളഭത്തിന് ശേഷം പ്രസാദമൂട്ടും വൈകിട്ട് ദീപകാഴ്ചയോടെ വിശേഷാൽ ചടങ്ങുകൾ സമാപിച്ചു.