
മാവേലിക്കര: എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ മാവേലിക്കരയിൽ അപകടത്തിൽപ്പെട്ടു. ചങ്ങനാശേരിയിൽ മരുമകളുടെ വീട്ടിൽപ്പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാവിലെ 11ഓടെ പുതിയകാവിലായിരുന്നു അപകടം. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറുമായി എം.പിയുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.നെറ്റിക്കും കാലിനും പരിക്കേറ്റ എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി ഒരു മണിക്കൂർ നിരീക്ഷണത്തിനുശേഷം വിട്ടയച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഡ്രൈവർ ശ്രീകാന്തും ഓഫീസ് സ്റ്റാഫ് അനീഷും എം.പിക്കൊപ്പം കാറിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.