
അമ്പലപ്പുഴ: രാംലല്ല പ്രാണപ്രതിഷ്ഠാ ചടങ്ങ് വണ്ടാനം പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മധുരം വിതരണം നടത്തിയും അന്നദാനം നടത്തിയും ആഘോഷിച്ചു. ശ്രീരാമ ജന്മഭൂമി സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പട്ടശ്ശേരി ശ്രീമഹാഗണപതി ക്ഷേത്രം മേൽശാന്തി സുരേഷ് ഭട്ട് ഉദ്ഘാടനം ചെയ്തു. സേവാഭാരതി താലൂക്ക് പ്രസിഡന്റ് എം മണിയപ്പൻ, എസ്.ബി. ഐ. റിട്ട: ചീഫ് മാനേജർ പ്രസന്ന നായർ, അമ്പലപ്പുഴ നോർത്ത് മുൻ ഗ്രാമപഞ്ചായത്ത് അംഗം വി.ശ്രീജിത്ത്, പട്ടശ്ശേരി ദേവസ്വം പ്രസിഡന്റ് ഒ.എൻ.മോഹനൻ സെക്രട്ടറി വി.അജിത്, പദ്മശാലിയ സംഘം ശാഖ പ്രസിഡന്റ് ഗംഗപ്രസാദ്, കെ. പി. ചന്ദ്രശേഖരൻ, അഖിൽ. പി, അനിൽ നന്ദനം, എൻ. ആർ. സതീശൻ, കെ. പി. സുധാകരൻ പിള്ള , വി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.