hj

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ പാലിയേറ്റീവ് സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നിർവ്വഹിച്ചു. കൊവിഡ് കാലയളവിൽ നിർത്തിവച്ചിരുന്ന ഡോക്ടർമാർക്കുള്ള ബി.സി.സി.പി.എം, സ്റ്റാഫ് നഴ്‌സുമാർക്കുള്ള ബി.സി.സി.പി എൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ജില്ലാ പാലിയേറ്റീവ് കെയർ ട്രെയിനിംഗ് സെന്ററിൽ പുനരാരംഭിച്ചത്.

ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ നസീർപുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യ, ആർ.എം.ഒ ഡോ.എം.ആശ, ഡോ.സി.ഒ.രാജേന്ദ്രകുമാർ, ഡോ.പി.എം.ആനന്ദ്, സുമയ്യ ഷറഫ് തുടങ്ങിയവർ സംസാരിച്ചു.