
അമ്പലപ്പുഴ: കരുമാടി പുലിക്കൂട്ടിൽ ദേവസ്ഥാനം ക്ഷേത്രത്തിൽ ശ്രീരാമചന്ദ്രന്റെ രാംലല്ലാ പ്രതിഷ്ഠാദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും ആദരവും സംഘടിപ്പിച്ചു. കർസേവകരായ എസ്. രാജേന്ദ്രൻ, രാജൻ അമ്പലപ്പുഴ എന്നിവർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് രണ്ടു പേരേയും പൊന്നാട ചാർത്തി ആദരിച്ചു. വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി പ്രസാദ് സി കരുമാടി, എം.കെ. പ്രതാപൻ. ക്ഷേത്രം സെക്രട്ടറി ആർ. ശ്രീകുമാർ, ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു. മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമവും ഡോ.രതീഷ് ബാബുവിന്റെ ശ്രീരാമമന്ത്ര അഷ്ടോത്തരിയും പ്രഭാഷണവും നടന്നു.