
വള്ളികുന്നം:എസ്.എൻ.ഡി.പി യോഗം നവതി സ്മാരക ശാഖായോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ബി.സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. പി.സുധാകരൻ, രഞ്ജിത് രവി, വി.ചന്ദ്രബോസ്, എസ്.എസ്.അഭിലാഷ് കുമാർ, ആർ.രാജേഷ്, എസ്.അനിൽ രാജ്, ഡി.തമ്പാൻ, സോമനാഥൻ എന്നിവർ സംസാരിച്ചു. ദീർഘ കാലം ശാഖാ ഭാരവാഹിയായിരുന്ന പി.സുധാകരനെ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം പൊന്നാട അണിയിച്ച് ആദരിച്ചു.ശാഖാ ഭാരവാഹികളായി രാജൻ പട്ടശ്ശേരിൽ (പ്രസിഡന്റ് ), നരേന്ദ്രൻ (വൈസ് പ്രസിഡന്റ് ), സോമനാഥൻ (സെക്രട്ടറി),അനിൽ കുമാർ (യൂണിയൻ കമ്മിറ്റി അംഗം), പി.സുധാകരൻ, പീതാംബരൻ, സുരേഷ്, സി.എസ്. രാമചന്ദ്രൻ, പ്രസന്നകുമാർ, രാജേന്ദ്രൻ, പ്രസന്നൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ ),സുമാ രവീന്ദ്രൻ,ഇ.ഡി.ശശിധരൻ, മോഹനകുമാർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.