hj

കറ്റാനം: കറ്റാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ഗോപൻ ഭരണിക്കാവ് സ്ഥാനമേറ്റു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിഞ്ഞ മണ്ഡലം പ്രസിഡന്റ് എസ്.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.എ.ത്രിവിക്രമൻ തമ്പി, എൻ.രവി, ഇ.സമീർ, കറ്റാനം ഷാജി, വേലഞ്ചിറ സുകുമാരൻ, ചിറപ്പുറത്ത് മുരളി, ടി.സൈനുലാബ്ദീൻ, സുരേഷ് തോമസ് നൈനാൻ, ലളിതാ ഗോപാലകൃഷ്ണൻ, അവിനാശ് ഗംഗൻ, നൗഫൽ ചെമ്പകപ്പളി, ചന്ദ്രിക തങ്കപ്പൻ, എൻ.വാസുദേവൻ, കട്ടച്ചിറ ദിലീപ്, കൊച്ചുകോശി ജോർജ്ജ്, ബോബി വർഗീസ്, എം.ആർ.മനോജ്കുമാർ, സുറുമി ഷാഹുൽ, കട്ടച്ചിറ താഹ, വിജയ് മോഹൻ, എ.എം.കബീർ, പ്രേം പ്രസാദ്, സുഹൈൽ ഹസൻ, ശംഭു ഹരികുമാർ, ഭരണിക്കാവ് കൃഷ്ണൻ,എൻ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.