
ചേർത്തല: കർഷക സംഘം കഞ്ഞിക്കുഴി മേഖലാ സെക്രട്ടറി കഞ്ഞിക്കുഴി പഞ്ചായത്ത് 9ാം വാർഡിൽ ജി.മുരളി നടത്തിയ കാച്ചിൽ,ചേന കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്റി പി.പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഴങ്ങുവർഗങ്ങളുടെ വിത്തുകൾ നൽകിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ,വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ,പഞ്ചായത്തംഗം ഫെയ്സി വി.ഏറനാട്,കർമ്മസേന കൺവീനർ ജി.ഉദയപ്പൻ എന്നിവർ പങ്കെടുത്തു.പ്രാദേശിക മാർക്കറ്റിലാണ് ഇവയുടെ വിപണനം.