ആലപ്പുഴ: ആലപ്പുഴയെ സമ്പൂർണ്ണ ശുചിത്വ മണ്ഡലമാക്കുന്നതിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ശില്പശാല നടത്തി. വൈ.എം.സി.എ. ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനം വീടുകളിലും സ്ഥാപനങ്ങളിലും 100 ശതമാനമാക്കും. മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും സംസ്‌കരണ ഉപാധികൾ ഉറപ്പാക്കും, ഗവ സ്‌കൂൾ, എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ ടോയ്ലറ്റ് സൗകര്യം, ഭക്ഷണ അവശിഷ്ടങ്ങൾ സംസ്‌കരിക്കുന്നതിനുള്ള ഉപകരണം, സ്വകാര്യ സ്ഥാപനങ്ങളിലെ മാന്യസംസ്‌കരണം ഉറപ്പാക്കൽ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹൗസ് ബോട്ടുകൾ എന്നിവ മാലിന്യമുക്തമാക്കി മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തും. ചെയർപേഴ്സൺ കെ.കെ ജയമ്മ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അജിത് കുമാർ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായി, എൽ.എസ്.സ്.ജി.ഡി ജോയിന്റ് ഡയറക്ടർ വി.പ്രദീപ്കുമാർ, ക്യാമ്പയിൻ കോഡിനേറ്റർ മാലിന്യമുക്തം കോട്ടയം ജില്ലാ കോർഡിനേറ്റർ ശ്രീശങ്കർ, ജില്ലാ കോർഡിനേറ്റർ ജയരാജ്, അസിസ്റ്റന്റ് കോർഡിനേറ്റർ മുഹമ്മദ് കുഞ്ഞാശാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.