ആലപ്പുഴ: തത്തംപള്ളി കൊല്ലപ്പള്ളി ശ്രീ ഘണ്ഠാകർണ്ണ ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു. ഡോ.എ.അമ്മിണി നികർത്തിൽ ഭദ്രദീപപ്രകാശനം നടത്തി. ചെങ്ങന്നൂർ ജയപ്രകാശാണ് യജ്ഞാചാര്യൻ. ഇന്ന് രാവിലെ 10ന് നരസിംഹാവതാരം. 25ന് വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന, വൈകിട്ട് 7ന് തടി വഴിപാട്. 26ന് 11.30ന് രുഗ്മിണീ സ്വയംവരം. 27ന് കുചേലഗതി.28ന് സ്വർഗ്ഗാരോഹണം, അവഭൃഥസ്നാനത്തോടെ ചടങ്ങുകൾ അവസാനിക്കും.