ആലപ്പുഴ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷൻ ഇന്ന് മുതൽ 28 വരെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. സുവർണ ജൂബിലി കൺവെൻഷൻ ഇന്ന് വൈകിട്ട് പാസ്റ്റർ എബ്രഹാം ജോർജ്ജ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും പൊതുയോഗം, ഉപവാസ പ്രാർത്ഥന, വുമൺസ് ഫെല്ലോഷിപ്പ് സമ്മേളനം, മിഷൻ ചലഞ്ച് തുടങ്ങിയവയുണ്ടാകും.