
കുട്ടനാട് : കണ്ടങ്കരി-ചമ്പക്കുളം റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിൽ കഴിഞ്ഞിരുന്ന എടത്വാ കണ്ടങ്കരി നാല് നാല്പതിന്റെ പടിഞ്ഞാറെബണ്ടിൽ 15ൽചിറ വിജയൻ (61) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ രാജി. മക്കൾ: അഖില, ആത്രര, ആവണി.