ghj

ഹരിപ്പാട് : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) ഹരിപ്പാട് ചാപ്റ്റർ ഭാരവാഹികൾ സ്ഥാനമേറ്റു. ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ പ്രസിഡന്റ് അനീഷ് സി.മാത്യു സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റോബിൻ എബ്രഹാം മുഖ്യാതിഥിയായി. മുൻ സോൺ പ്രസിഡന്റ് അനിൽ ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ട്രാഫിക്ക് സുരക്ഷക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിവിധ ട്രെയിനിംഗ് ക്ലാസുകളും ബോധവത്കരണ പരിപാടികളും, ലഹരി വിരുദ്ധ ക്യാമ്പയിനുകളും മറ്റു സേവന പരിപാടികളും ഈ വർഷം നടപ്പിലാക്കും. പ്രസിഡന്റായി വിഷ്ണു ആർ.ഹരിപ്പാടും സെക്രട്ടറിയായി മിനി അനിൽകുമാറും ട്രഷററായി ഷിൽഫയും ചുമതലയേറ്റു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണകുമാർ, മുൻ സോൺ പ്രസിഡന്റ് രജനികാന്ത് സി.കണ്ണന്താനം, വിനോദ് പി.ആർ, കൃഷ്ണകുമാർ വാര്യർ, അജയ് കുമാർ തുടങ്ങിയവർ സംസാരിച്ചു.