tur

തുറവൂർ:12 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 13 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തുറവുർ പഞ്ചായത്ത് 7-ാം വാർഡ് ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ സാരംഗ്(27) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷൻ 22 സാക്ഷികളെ ഹാജരാക്കിയതിൽ 20 പേരെ വിസ്തരിച്ചു.16 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാർത്തികേയൻ, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.