
ചെന്നിത്തല: മൂന്ന് തലമുറകളിലെ പൂർവ്വ വിദ്യാർത്ഥികൾ മഹാത്മ ഹൈസ്കൂളിൽ ഒത്തുചേർന്നു. 'മഹാത്മം' പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണ് സ്കൂൾ തുടങ്ങിയ 1953 മുതലുളള മൂന്നു തലമുറയിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയത്. എല്ലാവർഷവും ജനുവരി രണ്ടാം ശനിയാഴ്ച ഈ ഒത്തുകൂടൽ തുടരുവാനും ഇവർ തീരുമാനിച്ചു. മഹാത്മം പ്രസിഡന്റ് ആർ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി കവിതാ ഗംഗാധരൻ, മുൻ മഹാത്മാ സർവ്വകലാശാല പ്രോ.വൈസ് ചാൻസലർ ഡോ.എൻ.രവീന്ദ്രനാഥ്, മാത്യൂസ് റമ്പാൻ, മിൽമ തിരുവനന്തപുരം മേഖല ചെയർപേഴ്സൺ മണി വിശ്വനാഥ്, സ്കൂൾ മാനേജർ ഗോപീമോഹൻ കണ്ണങ്കര, സതീഷ് ചെന്നിത്തല, വി.അശ്വതി, കെ.വിജയലക്ഷ്മി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.നാരായണപിള്ള, അഭിലാഷ് തൂമ്പിനാത്ത്, ജി.മധു, പ്രവീൺ പ്രണവം, മധു വടശ്ശേരിൽ, നവീൻ സഹസ്രം, സാജു ഭാസ്കർ, ഹരി വാണിയതോപ്പിൽ, സ്കൂൾസെക്രട്ടറി ജി.യോഹന്നാൻ, ആർ.രാജി, രാജൻ കന്ന്യത്തറ എന്നിവർ സംസാരിച്ചു. സ്കൂൾ ആരംഭഘട്ടത്തിലെ വിദ്യാർത്ഥികളായിരുന്ന ജി.ശിവൻകുട്ടി, ഞാഞ്ഞൂർ സുകുമാരൻ നായർ എന്നിവരെ ആദരിച്ചു.