ekarogyam-parisheelanam

മാന്നാർ: ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വൽസലാ ബാലകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ബ്ലോക്ക് മെന്റർ രാജീവ്, ആശ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീനാ നൗഷാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ.ശിവപ്രസാദ്, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, പുഷ്പലത, മാന്നാർ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ചിത്രാ സാബു, ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയിൻസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹഫീസ്, അബ്ദുൾ റൗഫ്, സജിത്ത്, ജൂനിയർ ഹെൽത്ത് നഴ്സ്മാരായ ബിന്ദു, നിമ്മി, എം.എൽ.എസ്.പിമാരായ ശ്രീക്കുട്ടി, നീതു എന്നിവർ പങ്കെടുത്തു.പരിശീലന പരിപാടി ഇന്ന് സമാപിക്കും.