dfgt

ഹരിപ്പാട്: ചേപ്പാട് ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി നവകേരളത്തിന് ജനകീയാസൂത്രണം 2024-25 വികസന സെമിനാർ നടന്നു. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.കൃഷ്ണകുമാർ കരട് പദ്ധതിരേഖ സമർപ്പണം നടത്തി.വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്ജ് മിനി ശ്രീധർ നന്ദിയും പറഞ്ഞു.