ചേർത്തല:അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ഇന്ന് ആതുരശുശ്രൂഷാ ദിനം ആചരിക്കും. രാവിലെ 5.30ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ടിനു തോമസ് പടവുപുരയ്ക്കൽ കാർമ്മികത്വം വഹിക്കും. 6.45ന് പ്രഭാത പ്രാർത്ഥന, ആഘോഷമായ ദിവ്യബലി ഫാ. ജോസഫ് മരയ്ക്കാശേരി കാർമ്മികത്വം വഹിക്കും. 9ന് ആഘോഷമായ ദിവ്യബലിക്ക് ഫാ.മരിയാൻ ജോസ് പെരേര കാർമ്മികത്വം വഹിക്കും.11ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. മൈക്കിൾ കന്നേൽ മുഖ്യകാർമികത്വം വഹിക്കും. വചനപ്രഘോഷണത്തിന് ആന്റണി ദാസ് കാർമ്മികത്വം വഹിക്കും. വൈകിട്ട് 5ന് ജപമാല, നൊവേന,ലി​റ്റനി. 6ന് പൊന്തിഫിക്കൽ ദിവ്യബലിക്ക്(ഇംഗ്ലീഷ്) ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമ്മികത്വം വഹിക്കും. സെന്റ് സെബാസ്​റ്റ്യൻസ് ഹോസ്പി​റ്റൽ ആൻഡ് നഴ്സിംഗ് സ്‌കൂളിന്റെ നേതൃത്വത്തിൽ ശുശ്രൂഷ ക്രമീകരണം നടത്തും. 8ന് ആഘോഷമായ ദിവ്യബലിക്ക് (തമിഴ്) ഫാ. ജോണി കളത്തിൽ കാർമ്മികത്വം വഹിക്കും.