
പൂച്ചാക്കൽ: അരൂക്കുറ്റി കുടപുറം കടത്ത് കടവിന് സമീപം, ഗൃഹപ്രവേശനം നടക്കുന്ന വീട്ടിൽ പന്തലിട്ടു കൊണ്ടിരുന്ന തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് 8-ാം വാർഡിൽ കളത്തിപ്പറമ്പിൽ ദിനമണി (ശിശു,58 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. ഉടൻ തന്നെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വി.കെ ടാക്സി ഹൗസ് തൊഴിലാളിയായിരുന്നു. സംസ്കാരം നടന്നു. ഭാര്യ: സന്ധ്യ. മാതാവ്: തങ്കമ്മ .മക്കൾ: നിധിൻ , നീതു. മരുമകൻ: സുജിത് .