ചാരുംമൂട് : താമരക്കുളം സർവീസ് സഹകരണ സംഘത്തിൽ ഫോം മാറ്റിംഗ്സ് ഇന്ത്യാ ലിമിറ്റഡിന്റെ ഷോറും നാളെ രാവിലെ 10 ന് എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ആദ്യ വില്പന നിർവ്വഹിക്കും.