sdfrt

മുഹമ്മ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വന്ദേമാതരത്തിൽ എ ഗ്രേഡ് നേടിയ മുഹമ്മ ഗ്രാമപഞ്ചായത്ത് 16 ാം വാർഡ് മഠത്തിൽ സിജുവിന്റെ മകളും ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്‌കൂൾ 9ാം ക്ലാസ് വിദ്യാർഥിനിയുമായ അക്ഷര സിജുവിനെ മുഹമ്മ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയും കെ.പി.സി.സി വിചാർ വിഭാഗ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെയും സംയുക്താതാഭിമുഖ്യത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ. സി. ആന്റണി അനുമോദിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് വി. എം. സുഗാന്ധി അദ്ധ്യക്ഷനായി. ഒ. എ. ഔസേപ്പ് , കെ . നാരായണൻ , പുഷ്‌കരൻ പാലയ്ക്കൽ, പുഷ്‌ക്കരൻ കൊച്ചു വെളി, പി. മോഹനൻ എന്നിവർ സംസാരിച്ചു സനന്ദൻ സ്വാഗതവും ഹരിലാൽ കണ്ടനാട് നന്ദിയും പറഞ്ഞു.