photo

ആലപ്പുഴ: ആലപ്പുഴ ചടയംമുറി ഹാളിൽ സാഹിത്യവേദി സംഘടിപ്പിച്ച കുമാരനാശാന്റെ ചരമശതാബ്ദി സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ മധു ആലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എസ്.ബി.കോളേജ് അദ്ധ്യാപിക ഡോ.മീരാ മധു കുമാരനാശാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫിലിപ്പോസ് തത്തംപള്ളി, കരുവാറ്റ പങ്കജാക്ഷൻ, ആര്യാട് രാജപ്പൻ,ബി.ജോസുകുട്ടി , അഡ്വ.സുരേഷ് , പുന്നപ്ര അപ്പച്ചൻ,അബു ജുമൈല ,വിജയലാൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി.പ്രീതി, മേരി പ്രിയ, ആലപ്പി വിജയൻ എന്നിവർ കുമാരനാശാന്റെ കവിതകൾ ആലപിച്ചു.കെ.പി.പ്രീതി നന്ദി പറഞ്ഞു.

.