shreerama-seetha-kshethra

മാന്നാർ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി മാന്നാർ കുരട്ടിക്കാട് ശ്രീകൃഷ്ണ കുചേലശ്രമത്തിലെ ശ്രീരാമ സീതാ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നാമജപങ്ങളും നടന്നു. ഞായറാഴ്ച രാവിലെ 9ന് സമാരംഭിച്ച പൂജകൾ നാമജപങ്ങളും വാദ്യമേളങ്ങങ്ങളും മുഖരിതമായ അന്തരീക്ഷത്തിൽ പുഷ്പാർച്ചനയോടെയും അഗ്നിഹോത്രഹോമത്തോടെയും ഇന്നലെ വൈകിട്ട് 3ന് സമാപിച്ചു. അനേകം ഭക്ത ജനങ്ങൾ ശ്രീരാമ സീതാക്ഷേത്രത്തിൽ ദർശനവും പുഷ്പാർച്ചനയും നടത്തി.