photo

ആലപ്പുഴ: ഹോംകോയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ജീവനക്കാരി ധനുഷയെ അന്യായമായി ജോലിയിൽ നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് ഹോംകോ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പ്രസിഡന്റ് എ.എ.ഷുക്കൂർ സമരം ഉദ്ഘാടനം ചെയ്തു . ഹോംകോ ലാഭത്തിലാക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന തൊഴിലാളികളെ ശത്രുവായി കാണുന്ന സമീപനമാണ് എം.ഡിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.ജെ.ബെർലി അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് കെ.വി.മേഘനാദൻ, സെക്രട്ടറി എം.വി.കണ്ണൻ, അഷറഫ്, മനേക്ഷ, റസീന ഹിജാസ് എന്നിവർ സംസാരിച്ചു.