മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപന കർമ്മം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി നിർവ്വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര അദ്ധ്യക്ഷനായി. സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ്, എൻ.എസ്.എസ് ഇൻസ്‌പെക്ടർ കെ.എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.