1

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം നാരകത്തറ മൂന്നാം നമ്പർ ശാഖയിലെ കൃഷ്ണപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തി​ന്റെ ഭാഗമായുള്ള ചന്ദ്രപ്പൊങ്കാലയുടെ ഭദ്രദീപ പ്രകാശനം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് പി.പി. റെജി, വൈസ് പ്രസിഡന്റ് എ.ജി.പ്രകാശ്, സെക്രട്ടറി പി.ആർ.ഹരിദാസ്, യൂണിയൻ കമ്മറ്റിയംഗം ഹരികൃഷ്ണൻ, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ വി.എസ്.ഋഷികേശ്, ടി.പ്രകാശ്, പി.സി.ബൈജു, കെ.പി.ശിശുപാലൻ , എൻ.കെ.ശിവൻകുട്ടി, റ്റി. ജി.സദാനന്ദൻ, ലൈലാ ശിവദാസ്, ക്ഷേത്രമേൽശാന്തി സജേഷ് എന്നിവർ പങ്കെടുത്തു.