s

മാവേലിക്കര : ഭാരത് ജോഡോ നായ് യാത്രയ്ക്ക് നേരെ അസാമിൽ ബി.ജെ.പി നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി വൈസ് പ്രസിഡൻ്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനിവർഗീസ് അധ്യക്ഷനായി. നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, എം.കെ.സുധീർ, കെ.ഗോപൻ, അജിത്ത് കണ്ടിയൂർ, വേണു പഞ്ചവടി, അനിത വിജയൻ, റ്റി.കൃഷ്ണകുമാരി, മനസ് രാജൻ, ലത മുരുകൻ, ചിത്രാഗോപാലകൃഷ്ണൻ, എൻ.മോഹൻദാസ്, രമേശ് ഉപ്പാൻസ്, അനിൽ കുറത്തികാട്, രാജു പുളിന്തറ, മഹാദേവൻ നായർ, പ്രസന്നാ ബാബു, ഇന്ദിര രാജു, രാജമ്മ, സന്തോഷ് പണിക്കർ, ഓമന, സി.എസ്.ശ്രീകുമാർ, ജസ്റ്റിൻസൺ പാട്രിക് എന്നിവർ നേതൃത്വം നൽകി.