ആലപ്പുഴ: അസാംമിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെയുള്ള ബി.ജെ.പി ആക്രമണത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ കോൺഗ്രസ് നോർത്ത്, സൗത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അഡ്വ.കെ.പി.ശ്രീകുമാർ, നിർവാഹക സമിതിയംഗം അഡ്വ.ഡി.സുഗതൻ, വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ, ഡി.സി.സി ഭാരവാഹികളായ ജി.സഞ്ജീവ് ഭട്ട്, ടി.വി.രാജൻ, ജി.മനോജ്കുമാർ, റീഗോരാജു, സുനിൽ ജോർജ്ജ്, ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി.മനോജ്കുമാർ, കെ.എ.സാബു, എം.എസ്.ചന്ദ്രബോസ്, ഡി.സി.സിമെമ്പർ ബഷീർ കോയാപറമ്പൻ, സീനത്ത് നാസർ, മോളി ജേക്കബ്, ആർ.ബേബി, ഷീബ യേശുദാസ്, ഷോളി സിദ്ധകുമാർ, അൻസിൽ ജലീൽ, കെ.നൂറുദ്ദീൻ കോയ, സോളമൻ പഴമ്പാശ്ശേരി എന്നിവർ നേതൃത്വം നൽകി.