sdre

മുഹമ്മ: കഴി​ഞ്ഞ ദി​വസം സമാധി​യായ, മുഹമ്മ ചാരമംഗലം വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദയെ അനുസ്മരിച്ച് വി​ശ്വഗാജി​ മഠത്തി​ൽ നടന്നയോഗത്തി​ൽ സ്വാമി​ അവ്യയാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി​. സതീശൻ അത്തിക്കാട് അനുസ്മരണ സന്ദേശം വായിച്ചു . ഗുരുധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ആർ. രമണൻ, ജില്ലാ സെക്രട്ടറി എം. ടി .സലിം , പ്രസന്നകുമാർ ,ചന്ദ്രൻ പുളിങ്കുന്ന്, എം. പി. ബിജീഷ് ആചാര്യ, കൃഷ്ണപൈ , എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല കൺവീനർ ബിജുദാസ് എന്നിവർ സംസാരിച്ചു.