
മാവേലിക്കര : പൈനമൂട് - കൊല്ലകടവ് റോഡിൽ അച്ചൻ കോവിലാറിനോട് ചേർന്നുള്ള ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കൽ ആരംഭിച്ചു. ട്രാഫിക് സേഫ്റ്റി ഫണ്ടിൽ നിന്നും 21.20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. പദ്ധതിയുടെ ഭാഗമായി 450 മീറ്ററോളം നീളത്തിൽ ക്രാഷ് ബാരിയർ ഘടിപ്പിക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. കൊല്ലകടവ് ഫെറി റോഡിൽ ചാക്കോ പാടത്തിന് കിഴക്ക് ഭാഗത്ത് ആറിനോട് ചേർന്ന് വരുന്ന ഭാഗത്ത് നിരവധി അപകടങ്ങളെ തുടർന്ന് എം.എൽ.എയുടെ അടിയന്തിര ഇടപെടലിലാണ് പദ്ധതി യാഥാർത്ഥ്യമായത്.