ചേർത്തല: ചേർത്തല വല്ലയിൽഭാഗം ശ്രീ അനന്തനാരായണ സുബ്രഹ്മണ്യക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണം,ധ്വജ പ്രതിഷ്ഠകൾ, ഉപദേവതാ പ്രതിഷ്ഠാചടങ്ങുകൾ തുടങ്ങി. ധ്വജ പ്രതിഷ്ഠകൾ 28 വരെയും സ്‌കന്ദപുരാണം 28 മുതൽ ഫെബ്രുവരി 3 വരെയും അവിട്ടം ആറാട്ടുഉത്സവം ഫെബ്രുവരി 4 മുതൽ 10വരെയും നടക്കും. ഇന്നലെ രാവിലെ 8.15ന് സുബ്രഹ്മണ്യസ്വാമിയുടെയും മഹാവിഷ്ണുദേവന്റെയും ധ്വജപ്രതിഷ്ഠകൾ, തുടർന്ന് ശ്രീഗണപതിയുടെയും അയ്യപ്പന്റെയും അന്നപൂർണേശ്വരി ദേവീയുടെയും ഭദ്റകാളിയുടെയും പരിവാര പ്രതിഷ്ഠകളും നടന്നു. തുടർന്ന് ക്ഷേത്രം ചെയർമാൻ വല്ലേവെളി എസ്.ഷാബു ചുറ്റമ്പല സമർപ്പണം നിർവഹിച്ചു.തന്ത്റി ജിതിൻ ഗോപാൽ അനുഗ്രഹ പ്രഭാഷണം നടത്തി.രക്ഷാധികാരി കെ.ബി.ഹർഷകുമാർ, കൺവീനർ സി.പി.പ്രേംജിത്ത്, സി.ജി.പ്രസാദ്,വി.ആർ.സനിൽകുമാർ എന്നിവർ സംസാരിച്ചു.
വൈകിട്ട് ക്ഷേത്രം തന്ത്റി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി ഷാജി ചന്തിരൂരിന്റെയും മുഖ്യകാർമ്മികത്വത്തിൽ സുബ്രഹ്മണ്യന്റെയും അനന്തനാരായണദേവന്റെയും ഉത്സവത്തിന് കൊടിയേറി. തുടർന്ന് ആകാശക്കാഴ്ചയും അനമോദന സമ്മേളനവും നടന്നു. ഇന്ന് വൈകിട്ട് 6.30ന് തിരുവാതിര, നാളെ വൈകിട്ട് 6.30ന് നൃത്തസന്ധ്യ, ഗാനാർച്ചന. 25ന് 6.30ന് തിരുവാതിര. 26ന് വൈകിട്ട് താലപ്പൊലി വരവ്. 27ന് വൈകിട്ട് 6.30ന് ഫ്യഷൻ തിരവാതിര. 28ന് വൈകിട്ട് 3ന് യാത്രാബലി ആറാട്ട്. 28 മുതൽ സ്‌കന്ദ പുരാണ യജ്ഞം ആരംഭിക്കും. 7.30ന് ക്ഷേത്രം ചെയർമാൻ എസ്.ഷാബു വല്ലേവെളിയിൽ ദീപ പ്രകാശനം നിർവഹിക്കും.