
പൂച്ചാക്കൽ: പള്ളിപ്പുറം ഇൻഫോപാർക്കിലെ ജീവനക്കാരി ജോലി സ്ഥലത്ത് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. പള്ളിപ്പുറം 7-ാം വാർഡ് വിനായക മന്ദിരത്തിൽ ചിദംബരൻ - രാധാമണി ദമ്പതികളുടെ മകൾ ദേവീലത (24)യാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സഹോദരൻ: ദേവി ദത്തൻ.