കായംകുളം: പരവൂർ എ.പി.പി എസ്. അനീഷ്യയുടെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭിഭാഷക പരിഷത്ത് കായംകുളം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.ജി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ഹേമ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ കല, ഹരി, ശ്രീദേവി, വിജയലക്ഷ്മി, സജീവ്, നന്ദകുമാർ, ഹാരീഷ് എന്നിവർ സംസാരിച്ചു.