തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം 537-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം 26 ന് വൈകിട്ട് 3 ന് ശാഖാ പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്യും. അരൂർ മേഖലാ കമ്മിറ്റി ചെയർമാൻ വി.പി.തൃദീപ് കുമാർ അദ്ധ്യക്ഷനാകും.മേഖലാ കൺവീനർ കെ.എം.മണിലാൽ മുഖ്യാതിഥിയാകും. മേഖലാ കമ്മിറ്റി അംഗം അജയൻ പറയകാട് മുഖ്യപ്രഭാഷണം നടത്തും.ശാഖാ സെക്രട്ടറി വി.ആർ.പ്രവീൺ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും.ആർ.ബൈജു, മിനേഷ് മഠത്തിൽ, ബിജു മുത്തേടത്ത്, ശ്രീഹരി പൊള്ളയിൽ, പ്രിയ വിപിൻ എന്നിവർ സംസാരിക്കും. മേഖലാ കമ്മിറ്റി അംഗം ടി.സത്യൻ സ്വാഗതവും ശാഖാ പ്രസിഡന്റ് കെ.എം.സുദേവ് നന്ദിയും പറയും.