തുറവൂർ: കളരിക്കൽ മഹാദേവീ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവവും സഹസ്രനാരങ്ങാ ദീപവും 26 ന് നടക്കും. രാവിലെ 6.30 ന് മഹാഗണപതി ഹോമം, ഭഗവതി സേവ, 9.30 ന് സഹസ്ര നാരങ്ങാദീപ പ്രദക്ഷിണം, 10.30 ന് ക്ഷീര - പഞ്ചാമൃത അഭിഷേകങ്ങൾ, അഭിഷേക കാവടി, നവകലശാഭിഷേകം. ക്ഷേത്രം മേൽശാന്തി ഗോപി ശാന്തി മുഖ്യ കാർമ്മികനാകും. ക്ഷേത്രം ഭാരവാഹികളായ ടി.ബി.സിംസൺ, പി.കെ.ഹരിദാസ്, പി.സോമൻ ,കെ.ജി.ദിലീപ് എന്നിവർ നേതൃത്വം നൽകും .