ആലപ്പുഴ: പി.ടി.ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാത്യകാ ജനപ്രതിനിധി പുരസ്‌കാരം മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 4ന് വൈകിട്ട് നാലിന് കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് കെ.ടി.തോമസിൽ നിന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ പുരസ്‌കാരം ഏറ്റുവാങ്ങും. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ ജോണി മുക്കം, ഡോ. നെടുമുടി ഹരികുമാർ, റോയ് പി.തിയോച്ചൻ, ഹാരിസ് രാജാ എന്നിവർ പരിപാടികൾ വിശദീകരിച്ചു.