ആലപ്പുഴ: പുന്നപ്ര കാർമൽ പോളിടെക്‌നിക് കോളേജിൽ ഇന്നും നാളെയും ടെക് ഫെസ്റ്റിന്റെ ഭാഗമായി ശാസ്ത്രപ്രദർശനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.ആർ.ഒ, കെ.എസ്.ഇ.ബി, കയർ ഫെഡ്, അഗ്‌നിരക്ഷാസേന, ഫ്രണ്ട്‌സ് ഒഫ് നേച്ചർ തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. സ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്കായി ശാസ്ത്ര-സാങ്കേതിക പ്രോജക്ടുകൾ, വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരങ്ങൾ നടത്തും. കോളേജ് തലത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രദർശനവും ഉണ്ടാകും. ഇന്ന് രാവിലെ 9ന് ചേർത്തല ഓട്ടോകാസ്റ്റ് മാനേജിംഗ് ഡയറക്ടർ പ്രവിരാജ് ടെക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ഫെസ്റ്റിന്റെ ഭാരവാഹികളായ നൈനാൻ ജോൺ, ബി. ഹരീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിശദവിവരങ്ങൾ www.carmelpoly.inൽ.