bjk

ഹരിപ്പാട്: അദ്ധ്യാപനത്തിൽ മാത്രം ഒതുങ്ങാതെ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളായി അദ്ധ്യാപകർ മാറണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത കുട്ടിയ്ക്കൊരു വീട് പദ്ധതിയുടെ ഭാ​ഗമായി തൃക്കുന്നപ്പുഴ എസ്.എൻ ന​ഗറിന് തെക്കുഭാ​ഗത്ത് കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ലാ കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാദേവികാട് എസ്.എൻ.ഡി.പി ഹൈസ്ക്കൂളിലെ കുട്ടിയ്ക്കാണ് വീട് നിർമ്മിച്ചു നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം കെ.എച്ച്.ബാബുജാൻ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണവിതരണം കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷും വിദ്യാഭ്യാസ ധനസഹായ വിതരണം സംസ്ഥാന കമ്മിറ്റി അം​ഗം എസ്.സത്യജ്യോതിയും നിർവ്വഹിച്ചു .സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ജി .ഹരിശങ്കർ, കയർഫെഡ് ചെയർമാൻ ടി.കെ .ദേവകുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ ടി.എസ് .താഹ, കെ.എസ്.ടി.എ സംസ്ഥാന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം വി. അനിത , ജില്ലാ സെക്രട്ടറി പി.ഡി .ജോഷി, പ്രസിഡന്റ് പി കെ ഉമാനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് ജൂലി എസ്. ബിനു, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ എസ്.വി .ബിജു, ജി.ബാബു ,സബ് ജില്ലാ പ്രസിഡന്റ് സി.ജി.സന്തോഷ്, സെക്രട്ടറി കെ.അജയകുമാർ, സബ് ജില്ലാ ട്രഷർ പി .മിനിമോൾ, സ്വാ​ഗത സംഘം ചെയർമാൻ എസ്. സുനു കൺവീനർ ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.