ആലപ്പുഴ: പീഡനക്കേസിലെ പ്രതിയായ പാസ്റ്ററെ പൊലീസ് സംരക്ഷിക്കുന്നതായി അതിജീവിതയുടെ ആരോപണം. മാവേലിക്കര ലോക്കൽ ചർച്ചിലെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാം (സജി പാസ്റ്റർ) 2023ഡിസംബർ 14ന് മാവേലിക്കര മറ്റത്തെ ഐ.പി.സി സഭയുടെ ചർച്ചിന് സമീപത്തെ വീട്ടിൽ വീട്ടുജോലിക്കെത്തിയ തന്നെ പീഡിപ്പിച്ചെന്നാണ് 2024ജനുവരി 8ന് യുവതി മാവേലിക്കര പൊലീസിൽ പരാതി നൽകിയത്. 9ന് വിശദമായി മൊഴി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകാതിരുന്നതോടെ ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. പ്രതിയെ സഹായിക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തിൽ രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പാസ്റ്റർക്ക് സംരക്ഷണമൊരുക്കുകയാണെന്ന് അതിജീവിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.