
ഹരിപ്പാട്: സജു ഡി.കള്ളിക്കാടിന്റെ കടലാഴങ്ങൾ എന്ന പുസ്തകം കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശന കർമ്മം നിർവഹിച്ചു. അദ്ധ്യാപികയും എഴുത്തുകാരിയുമായ സീനത് സാജിത് പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം സജു പ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ ഉദ്ഘാടനം ചെയ്തു.സി.രാജീവൻ തൃക്കുന്നപുഴ, സന്തോഷ്‌കുമാർ, അശോകൻ, രാമാനുജൻ, സിന്ധു പി.ആനന്ദ്, കള്ളിക്കാട് ശശികുമാർ, ഹരിലാൽ വട്ടച്ചാൽ, സുമേഷ് തുടങ്ങിയവർ സംസാരിച്ചു. വിനോദ് സോളോ സ്വാഗതവും സൈലേന്ദ്രൻ നന്ദിയും പറഞ്ഞു.