
ആലപ്പുഴ : വാടയ്ക്കൽ ശ്രീനാരായണ ആദർശ സമിതിയിലെ ഗുരുക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മുൻമന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബൈജു രാജൻ സ്വാഗതം പറഞ്ഞു. വി.വി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാസഹായവിതരണം വളവനാട് പ്രകാശ് സ്വാമി നിർവഹിച്ചു. കെ.എൻ.ശശീന്ദ്രബാബു, പി.കെ.ബൈജു, ഡോ.വി.പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. സുജിത്ത് ഹരിദാസ് നന്ദി പറഞ്ഞു.