photo

ആലപ്പുഴ: നഗരസഭയുടെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും കില യുടെയും നവകേരളം കർമ്മ പദ്ധതികൾക്ക് രൂപം നൽകുന്നതിനായി വികസന സെമിനാർ നടത്തി. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി എ.എം.മുംതാസ് പദ്ധതി അവതരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, നസീർപുന്നയ്ക്കൽ, ആർ.വിനിത,കക്ഷി നേതാക്കളായ സൗമ്യരാജ്, ഡി.പി.മധു, മുനിസിപ്പൽ എൻജിനീയർ ഷിബു നാൽപ്പാട്ട്, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, എന്നിവർ സംസാരിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

സർവോദയപുരം ബയോമൈനിംഗ് രണ്ടാം ഘട്ടം, ആധുനിക രീതിയിൽ ടൗൺഹാൾ നിർമ്മാണം, ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം, നിർമ്മല ഭവനം നിർമ്മല നഗരം എന്ന നഗരത്തിന്റെ ശുചിത്വ സൗന്ദര്യവൽക്കരണ പദ്ധതി, ഫുഡ് ആൻഡ് ആർട്ട് സ്ട്രീറ്റ് പദ്ധതി, ടേക്ക് എ ബ്രേക്ക് പൊതുശൗചാലയ നിർമ്മാണ പദ്ധതി, എ.ബി.സി പ്രോഗ്രാം, വനിതകൾക്ക് പൊതു വ്യായാമ കേന്ദ്രങ്ങൾ, സ്‌കൂളുകൾക്കും, ക്ലബ്ബുകൾക്കും സ്‌പോർട്‌സ് കിറ്റുകൾ, കമ്മ്യൂണിറ്റി ലെവൽ സീവേജ് സെപ്‌റ്റേജ് സിസ്റ്റം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, ടൂറിസം മേഖലയിൽ കൂടുതൽ പേ ആൻഡ് യൂസ് ടൊയ്‌ലറ്റുകൾ, എല്ലാ വാർഡുകളിലും മിനി എംസിഎഫ്, ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക